ടൈകോൺ കേരള നവംബർ 10 മുതൽ കോഴിക്കോട്: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ദി ഇൻഡസ് എൻറർപ്രണേഴ്സിെൻറ (ടൈ) സംസ്ഥാന ഘടകമായ ടൈ കേരളയുടെ കീഴിൽ ടൈകോൺ കേരള 2017 എന്നപേരിൽ സംരംഭകത്വ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 10,11 തീയതികളിൽ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെൻററിലാണ് സമ്മേളനം. മെൻററിങ്, നെറ്റ്്വർക്കിങ്, എജുക്കേഷൻ, ഇൻക്യുബേഷൻ, ഫണ്ടിങ് എന്നീ മാർഗങ്ങളിലൂടെ സംരംഭകത്വത്തെക്കുറിച്ച് യുവജനങ്ങളെയും വിദ്യാർഥികളെയും ബോധവത്കരിക്കുകയും യുവസംരംഭകരെ വളർത്തിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. താൽപര്യമുള്ളവർക്ക് www.tieconkerala.org ൽ രജിസ്റ്റർ ചെയ്യാം. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി പോൾ ആൻറണി, ഡോ.ക്രിസ്റ്റി ഫെർണാണ്ടസ്, ഡോ.ആസാദ് മൂപ്പൻ, ആർ.നടരാജൻ, അംബരീഷ് മൂർത്തി തുടങ്ങിയവർ പങ്കെടുക്കും. കെ.ചന്ദ്രശേഖരൻ, റോഷൻ കൈനടി, കെ.എ ജോസഫ്, ആനന്ദമണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.