ശാരീരിക പരിശീലനത്തി​െൻറ പേരിലുള്ള ആയുധ പരി​ശീലനത്തിനെതിരെ നടപടി ^മുഖ്യമന്ത്രി

ശാരീരിക പരിശീലനത്തി​െൻറ പേരിലുള്ള ആയുധ പരിശീലനത്തിനെതിരെ നടപടി -മുഖ്യമന്ത്രി കണ്ണൂർ: ശാരീരിക പരിശീലനത്തി​െൻറ പേരിൽ ആയുധ പരിശീലനം നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തളാപ്പിൽ സി.പി.എം നിയന്ത്രണത്തിലുള്ള സൈനിക പ്രീ റിക്രൂട്ട്മ​െൻറ് കേന്ദ്രമായ ഗ്രാന്മ എൻഡുറൻസ് അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ വരെ ഇത്തരം ആയുധപരിശീലനങ്ങളുടെ കേന്ദ്രമായി മാറുന്നുണ്ട്. എത്രയും വേഗത്തിൽ ആളെ കൊല്ലാനാണ് ഇവർ പഠിപ്പിക്കുന്നത്. പ്രീ റിക്രൂട്ട്മ​െൻറി​െൻറ പേരിൽ പല തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘവും ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കണം ഗ്രാന്മ എൻഡുറൻസ് അക്കാദമിയുടെ പ്രവർത്തനം. മുമ്പ് സൈന്യത്തിൽ ചേരാൻ ആളെ കിട്ടാനില്ലായിരുന്നു. ഇപ്പോൾ കേരളീയരുടെ സാന്നിധ്യം ആർമിയിൽ കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.