പെരിങ്ങത്തൂർ: മേക്കുന്നിൽ ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഉണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. പുത്തൂരിനിന്നും തിക്കോടിയിലേക്ക് വിവാഹ ചടങ്ങിൽ പെങ്കടുക്കാൻ പോവുകയായിരുന്ന കെ.എൽ13 എൻ.1222 നമ്പർ മിനിബസും പെരിങ്ങത്തൂരിൽനിന്നും പാനൂരിലേക്ക് പോവുകയായിരുന്ന കൈലാസ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മിനി ബസിെൻറ മുൻഭാഗം പൂർണമായും തകർന്നു. സരിത, ശോഭ, ജിഷ്ണ, സാന്ദ്ര, ഷീജ, ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൊക്ലി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. ഏറെനേരം മേക്കുന്നിൽ ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.