വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം

കണ്ണൂർ: കെട്ടിടം വാടകക്കെടുത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരെ വ്യാപകമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ കേരള ബിൽഡിങ് റ​െൻറ് ഹോൾഡേഴ്്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേരള ബിൽഡിങ് ലീസ് ആൻഡ് റ​െൻറ് കൺട്രോൾ ആക്ട് കാേലാചിതമായി പരിഷ്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സുഭാഷ് അയ്യോത്ത് അധ്യക്ഷത വഹിച്ചു. എം. പ്രമോദ്, സി. ശിവാനന്ദൻ, കെ.ബി.ആർ. കണ്ണൻ, കെ. സിയാദ്, അശോകൻ മാസ്റ്റർ, കെ. ഷാജി മോൻ, ആനന്ദൻ കരക്കാട്, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.