ഗെയിൽ സമരം: മുസ്​ലിം ലീഗ്​ ജനങ്ങൾക്കൊപ്പം ^അബ്​ദുൽ കരീം ചേലേരി

ഗെയിൽ സമരം: മുസ്ലിം ലീഗ് ജനങ്ങൾക്കൊപ്പം -അബ്ദുൽ കരീം ചേലേരി കണ്ണൂർ: ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റണമെന്നും മുസലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു. വികസനത്തി​െൻറ പേരുപറഞ്ഞ് ജനങ്ങളെയാകെ ബന്ദികളാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്നം ചർച്ച െചയ്യാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പുറവൂരിൽ ഗെയിൽ വിക്ടിംസ് സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫ് പുറവൂർ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, പി.സി. അഹമ്മദ് കുട്ടി, പി.ബി.എം. ഫർമീസ്, കൊടിെപ്പായിൽ മുസ്തഫ, മുഹമ്മദ് പൂന്തോട്ടം, പാറക്കൽ അഹമ്മദ്, കെ.കെ. ബഷീർ, ഫഹീൽ, പി.കെ. റിയാസ്, കെ.ടി. സാബിത്ത്ഹാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.