സഹകരണ മേഖലയിൽ ഓഡിറ്റ് കേഡറേഷൻ നടപ്പിലാക്കണം

കാഞ്ഞങ്ങാട്: സഹകരണ മേഖലയിൽ ഓഡിറ്റ് കേഡറേഷൻ നടപ്പിലാക്കണമെന്നും സഹകരണ വകുപ്പ് പുന:സംഘടിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഒാഡിറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടൽ ബേക്കൽ ഇൻറർനാഷനലിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്.കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.എ. ഹമീദ്, പി.കെ. മോഹനൻ, കെ.കിഷോർ കുമാർ, എ.വി. അനിൽകുമാർ, കെ.രാജൻ, പി.കെ. ജയകൃഷ്ണൻ, ബേബി തോമസ്, എൽദോ, വി.വി. വിഷ്ണുരാധൻ, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.