മട്ടന്നൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തുനിന്നും ചളിവെള്ളം കുത്തിയൊലിച്ച് കാരയിലെ കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചു. സമീപത്തെ വീടുകളിലെ കിണറുകളും ചളിവെള്ളം കയറി ഉപയോഗയോഗ്യമല്ലാതായി. കാരയിലെ അേഞ്ചക്കര്‍ വയലിലാണ് ചളിവെള്ളം ഒഴുകിയെത്തിയത്. ഒരടിയോളം കനത്തില്‍ ചളിനിറഞ്ഞതോടെ നിലവിലെ കൃഷി പൂര്‍ണമായും നശിച്ചിരിക്കുകയാണ്. കുത്തിയൊലിച്ചെത്തിയത് കൃഷിക്ക് അനുയോജ്യമല്ലാത്ത മണ്ണായത് കൊണ്ടുതന്നെ ഇത് നീക്കം ചെയ്യാതെ ഇനി കൃഷിയിറക്കാനും സാധിക്കില്ല. പി.കെ. ചന്ദ്രന്‍, പി.കെ. നാണി, പി.കെ. ശ്രീധരന്‍, പി. രോഹിണി, ഇ. ബാബു, പി. വിനോദ്, പി. ഭാരതി, പി. മോഹനന്‍, പി.കെ. രാജേഷ്, പി. ഷാജി, പി. രാജന്‍ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. കാരയിലെ നിര്‍മാണത്തിലിരിക്കുന്ന റോഡിെൻറ താൽക്കാലിക ഭിത്തി പൊട്ടിയാണ് സമീപത്തെ വയലുകളിലേക്ക് ചളിവെള്ളം ഒഴുകിയെത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപ മേഖലയിലെ കാപ്പള്ളി ബാലനുള്‍പ്പെടെ നിരവധി പേരുടെ കിണറുകളും ചളിവെള്ളം കയറി ഉപയോഗയോഗ്യമല്ലാതായിട്ടുണ്ട്. കാര, കല്ലേരിക്കര, കാര- പേരാവൂര്‍ ഭാഗങ്ങളിലെ വീട്ടുമുറ്റത്തേക്കും ചളിവെള്ളം കയറിയ നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കി എല്‍.ആൻഡ്.ടി ഓവുചാലുകള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇവ മൂടപ്പെട്ടത് വീടുകളിലേക്ക് ചളിവെള്ളം ഒഴുകിയെത്താന്‍ കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.