ആലക്കോട്: വീട്ടിൽ ഉറങ്ങുകയായിരുന്ന ഭാര്യയെയും മകളെയും മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചയാളെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തേർത്തല്ലിക്കടുത്ത് ചെറുപാറ കാരയാട്ട് പാറക്കൽ ചന്ദ്രനെയാണ് (50) ശനിയാഴ്ച ഉച്ചയോടെ ആലക്കോട് എസ്.െഎ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യ പുഷ്പ (44), മകൾ അമലു (23) എന്നിവരെയാണ് ചന്ദ്രൻ വെട്ടിപ്പരിക്കേൽപിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. മദ്യപിച്ച് നിരന്തരം വീട്ടിൽ കലഹം ഉണ്ടാക്കുന്നയാളാണ് ചന്ദ്രൻ. രണ്ടു പെൺമക്കളാണ് ചന്ദ്രനുള്ളത്. ഇവരുടെ മാതാവ് പുഷ്പ കൂലിപ്പണിക്കുപോയാണ് കുടുംബം പോറ്റുന്നത്. മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ അമലു കഴിഞ്ഞദിവസമാണ് അവധിക്ക് വീട്ടിൽ എത്തിയത്. അമലുവിെൻറ സഹോദരി ശിവമോഗയിൽ പഠിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിലും ചന്ദ്രൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകളെയും ചന്ദ്രൻ വെട്ടുകയായിരുന്നു. തടയുന്നതിനിടെ ഇരുവരുടെയും കൈക്കും തോളിനും പരിക്കുപറ്റി. ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഒാടിക്കൂടുന്നതിനിടയിൽ ചന്ദ്രൻ ഒാടിരക്ഷപ്പെട്ടു. പുഷ്പയെയും മകളെയും തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.