മനം നിറച്ച്​ മജ്​ലിസ്​ ഫെസ്​റ്റ്​

കണ്ണൂർ: മത്സരവേദികളിൽ കുരുന്നുകൾക്ക് പുതിയ അനുഭവങ്ങൾ പകർന്ന് മജ്ലിസ് മദ്റസ ഫെസ്റ്റ്. വിവിധ ക്ലസ്റ്ററുകളിൽനിന്നുള്ള 1500ഒാളം വിദ്യാർഥികളാണ് മുനിസിപ്പൽ ഹൈസ്കൂളിലെ വിവിധ വേദികളിൽ നടന്ന ഫെസ്റ്റിൽ മാറ്റുരച്ചത്. ഒപ്പന, നാടക മത്സരങ്ങൾ നടന്ന പ്രധാനവേദിയിലും ഗാനാലാപന മത്സരങ്ങൾ നടന്ന ജൂബിലിഹാളിലുമുൾപ്പെടെ നിറഞ്ഞ സദസ്സും ഫെസ്റ്റിന് നിറം പകർന്നു. ഫെസ്റ്റ് സീനിയർ െഡപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ യു.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. മജ്ലിസ് മദ്റസ എജുക്കേഷനൽ ബോർഡ് ഡയറക്ടർ ജലീൽ മലപ്പുറം, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, ഡി.എം.ഒ ഡോ. പി.എം. ജ്യോതി, ഡോ. മുഷ്താഖ്, ഖലീൽ നദ്വി, സി. ഫാത്തിമ, ഹാഫിസ് ഖാസിം എന്നിവർ സംസാരിച്ചു. അലി മൻസൂർ സ്വാഗതവും കെ. ജഷീർ നന്ദിയും പറഞ്ഞു. സമാപനസമ്മേളനം ജമാഅത്തെ ഇസ്ലാമി ജില്ല വൈസ്പ്രസിഡൻറ് സാജിദ് നദ്വി ഉദ്ഘാടനംചെയ്തു. കണ്ണൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. പി. സലീം അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ്, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഹനീഫ മാസ്റ്റർ, മുൻ ജില്ല പ്രസിഡൻറ് സി.പി. ഹാരിസ്, സഫൂറ നദീർ, ശബീർ ഇരിക്കൂർ എന്നിവർ സംസാരിച്ചു. മജ്ലിസ് മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസൻ, സ്വാഗതസംഘം ചെയർമാൻ യു.പി. സിദ്ദീഖ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സി.പി. അബ്ദുൽ ജബ്ബാർ സ്വാഗതവും ഹിഷാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.