മുസ്​ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ്​ കോടതി തടഞ്ഞു

ഇരിട്ടി: മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള കൗൺസിൽ കോടതി തടഞ്ഞു. കൗൺസിലിൽ നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഉളിയിൽ ശാഖയിലെ കെ.കെ. ഹർഷാദ്, കെ. അബ്ദുൽ ഖാദർ, മൂസ കല്ലേരിക്കൽ എന്നിവർ തങ്ങളെ അറിയിക്കാതെയാണ് കൗൺസിൽ വിളിച്ചുചേർത്തതെന്നും യോഗം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കൂത്തുപറമ്പ് മുൻസിഫ് കോടതി ഉത്തരവ്. ശാഖ--പഞ്ചായത്ത് ഘടകങ്ങളിൽ പുനഃസംഘടന കഴിഞ്ഞ് ശനിയാഴ്ചയായിരുന്നു മണ്ഡലം കമ്മിറ്റി പുതിയ കൗൺസിൽ വിളിച്ചുചേർത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. യോഗ തീരുമാനം അറിയിച്ച് മുഴുവൻ പേർക്കും ക്ഷണക്കത്തും നൽകിയിരുന്നുവെത്ര. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ ഒരു വർഷമായി ഉളിയിലെ മുസ്ലിം ലീഗ് പ്രവർത്തകരും മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗവും തമ്മിലുള്ള തർക്കങ്ങളും വിഴുപ്പലക്കലുമാണ് സംഘടനാ തെരഞ്ഞെടുപ്പും കോടതികയറിയതിനും പിന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.