കാസർകോട്: പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും മൊഗ്രാലിൽ പ്രവർത്തിക്കുന്ന സർക്കാർ യുനാനി ഡിസ്പെൻസറിയിൽ മരുന്നുകൾ എത്തിയില്ല. ഇതോടെ ജില്ലക്ക് അകത്തും പുറത്തുനിന്നുമായി എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ കിട്ടാതെ മടങ്ങേണ്ട സ്ഥിതിയായി. എട്ട് ലക്ഷം രൂപയാണ് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള പഞ്ചായത്ത് തുക അനുവദിച്ചത്. ഇ -െടൻഡർ നടപടി വൈകുന്നതാണ് പണമുണ്ടായിട്ടും മരുന്ന് കിട്ടാത്തതിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. കുമ്പളയിൽ പഞ്ചായത്ത് സെക്രട്ടറിമാർ ഇടക്കിടെ സ്ഥലം മാറിപ്പോകുന്നതും എട്ട് ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരുന്ന പദ്ധതികൾ ഇ -ടെൻഡർ മുഖേന നടപ്പാക്കണമെന്ന് നിബന്ധനയുള്ളതും കാലതാമസത്തിന് ഇടയാക്കി. അടുത്തകാലത്ത് രണ്ട് തവണ പഞ്ചായത്ത് സെക്രട്ടറി മാറിവന്നു. സാേങ്കതികപ്രശ്നങ്ങൾ കാരണം പുതുതായി എത്തിയ സെക്രട്ടറിക്ക് ഇ -ടെൻഡർ നടപ്പാക്കുന്നതിനുള്ള പാസ്വേഡും ഡിജിറ്റൽ സിഗ്നേച്ചറും കിട്ടാത്തതാണ് തുക വിനിയോഗിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ നിന്നാണ് ഡിജിറ്റൽ സിഗ്നേച്ചറും പാസ്വേഡും ലഭിക്കേണ്ടത്. ഒരുതവണ കിട്ടിയ പാസ്വേഡ് തെറ്റിയതും പ്രയാസമുണ്ടാക്കി. മുൻവർഷങ്ങളിൽ അഞ്ച്ലക്ഷം രൂപയാണ് പഞ്ചായത്ത് മരുന്ന് വാങ്ങുന്നതിനായി ആശുപത്രിക്ക് അനുവദിച്ചിരുന്നത്. രോഗികളുടെ വർധനയും മരുന്നിെൻറ ആവശ്യകതയും കണക്കിലെടുത്ത് ഇത്തവണ തുക വർധിപ്പിച്ചെങ്കിലും സാമ്പത്തികവർഷത്തിെൻറ പകുതിയിലേറെ പിന്നിട്ടിട്ടും അതിെൻറ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ അതത് സ്ഥാപന മേധാവികളെയാണ് നിർവഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്താറുള്ളത്. യുനാനി ആശുപത്രിയിൽ സ്ഥാപനമേധാവിയായ മെഡിക്കൽ ഒാഫിസർക്ക് ഇതിനുള്ള അധികാരം നൽകാത്തതും മരുന്നുലഭ്യത വൈകുന്നതിന് കാരണമായിട്ടുണ്ട്. 90 ഇനങ്ങളിൽപെട്ട മരുന്നുകളാണ് ഇവിടെ അടിയന്തരമായി ആവശ്യമുള്ളത്. ദിവസേന 100 മുതൽ 150 വരെ ആളുകൾ ഇവിടേക്ക് ചികിത്സ തേടി എത്തുന്നുണ്ട്. ജില്ലയിലുള്ളവർക്കു പുറമെ കണ്ണൂർ, മംഗളൂരു ഭാഗങ്ങളിൽനിന്നുള്ളവരും ഇതിൽപെടും. മരുന്നില്ലെങ്കിലും രോഗികൾക്ക് കുറവില്ല. വിദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവരെ പരിശോധന മാത്രം നടത്തി വെറുംകൈയോടെ അയക്കേണ്ടിവരുന്നു. മുൻവർഷങ്ങളിൽ പഞ്ചായത്ത് മുഖേന നേരിട്ട് ടെൻഡർ നൽകി ഡൽഹിയിൽ നിന്നാണ് മരുന്നുകൾ എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.