അത്തിത്തട്ട്​ മാലിന്യപ്രശ്​നം: കോൺഗ്രസ്​ നേതാക്കൾ സന്ദർശിച്ചു

ഇരിട്ടി: നഗരസഭയുടെ അധീനതയിലുള്ള അത്തിത്തട്ടിലെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ മാലിന്യം സംസ്കരിക്കാത്തതിനെ തുടർന്ന് പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിൽ മഴവെള്ളം ഇറങ്ങി ഇൗച്ച, കൊതുക് എന്നിവക്ക് പുറേമ രൂക്ഷമായ ദുർഗന്ധവും പ്രദേശത്ത് വ്യാപകമായിട്ടുണ്ട്. ട്രഞ്ചിങ് ഗ്രൗണ്ടിന് പൂർണമായും ചുറ്റുമതിൽ സ്ഥാപിക്കാത്തതിനാൽ നായ്ശല്യവും രൂക്ഷമാണ്. കാക്കകളും മറ്റും മാലിന്യം കൊത്തിവലിച്ച് സമീപെത്ത കിണറുകളിൽ കൊണ്ടിടുന്നതിനാൽ കുടിവെള്ളവും മലീമസമായ അവസ്ഥയാണ്. പ്രദേശത്തെ വീട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭ അധികൃതരുടെ നടപടി നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ജനങ്ങെള അണിനിരത്തി മാലിന്യവാഹനം തടയൽ ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പടിയൂർ ദാമോദരൻ മാസ്റ്റർ, പി.കെ. ജനാർദനൻ, ജോസ് ജേക്കബ്, പി.എ. നസീർ, കെ. സുരേഷ്കുമാർ, ഷൈജൻ ജേക്കബ്, ഷാനിദ് പുന്നാട്, ജിജോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.