മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള താഴ്‌വാരപ്രദേശമായ കല്ലേരിക്കരയിലെ പുരാതനക്ഷേത്രമായ ഒഴക്കരി മോലോം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിെൻറ മുന്‍വശം മറയുംവിധത്തിൽ കിയാല്‍ മതില്‍ കെട്ടുന്നതിനെതിെര പ്രതിഷേധം. മുന്‍വശത്തെ വഴി ഒഴിച്ച് ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലം വിമാനത്താവളത്തിനായി കിയാല്‍ ഏറ്റെടുത്തിരുന്നു. കിയാലിെൻറ ഭൂമി സംരക്ഷിക്കുന്നതിനാണ് ക്ഷേത്രത്തിനു മുന്നില്‍ ചുറ്റുമതില്‍ പണിയുന്നത്. ക്ഷേത്രത്തിെൻറ മുന്‍വശത്തുള്ള അല്‍പഭാഗം സ്ഥലം നിലവില്‍ പ്രസാദസദ്യ നല്‍കാനും ക്ഷേത്ര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയാണ്. ഇവിടെയാണ് മൂന്നു മീറ്റര്‍ ഉയരത്തില്‍ മതില്‍ പണിയാന്‍ നീക്കം നടത്തുന്നത്. കഴിഞ്ഞദിവസം മതില്‍ കെട്ടാൻ നീക്കം നടന്നപ്പോള്‍ ജനങ്ങള്‍ ഇടപെട്ട് തടഞ്ഞിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ മതില്‍ ഉയരുന്നതോടെ ക്ഷേത്രം അടച്ചിട്ട പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന് ക്ഷേത്രസമിതി ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, കിയാല്‍ മാനേജിങ് ഡയറക്ടര്‍, ജില്ല കലക്ടര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ എന്നിവര്‍ക്ക് ക്ഷേത്രസമിതി നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.