തലശ്ശേരി: നഗരത്തിലെ വൈദ്യുതിത്തൂണുകൾ കൈയേറി രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ച പ്രചാരണബോർഡുകൾ കാൽനടക്കാർക്കും വാഹനമോടിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നു. ഏരിയ സമ്മേളനത്തിെൻറ ഭാഗമായി സി.പി.എമ്മും കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ചയുമാണ് കവലകൾതോറുമുള്ള വൈദ്യുതിത്തൂണുകൾ കൈയേറി ബോർഡുകൾ സ്ഥാപിച്ചത്. റോഡുകളിലെ പരിമിതിയും വാഹനബാഹുല്യവും കാരണം പൊതുവെ സദാസമയവും ഗതാതതകുരുക്ക് അനുഭവപ്പെടുന്ന നഗരത്തിൽ പൊതുമുതൽ കൈയേറ്റത്തിനെതിരെ പൊലീസ് അടക്കമുളള ഉദ്യോഗസ്ഥമേലാളന്മാർ കണ്ണടക്കുകയാണ്. ഏതാനും ദിവസംമുമ്പ് പൊതുസ്ഥലങ്ങൾ കൈയേറിയുളള സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ നീക്കംചെയ്ത ട്രാഫിക് എസ്.െഎയുടെ നടപടി പ്രശംസനീയമായിരുന്നു. വ്യാപാരസ്ഥാപനങ്ങളുടെ അനധികൃത ബോർഡുകൾ നീക്കംചെയ്ത് പകരം വാഹനമോടിക്കുന്നവർക്ക് തടസ്സമാകാത്തരീതിയിൽ സ്ഥലനാമ ദിശാബോർഡുകൾ ട്രാഫിക് പൊലീസ് സ്ഥാപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയപാർട്ടിക്കാരുടെ പ്രചാരണബോർഡുകൾ നീക്കംെചയ്യാൻ അവർക്കും ധൈര്യമില്ല. ഏറെ തിരക്കനുഭവപ്പെടുന്ന ഒ.വി റോഡ് മുതൽ സംഗമം മേൽപാലംവരെയുള്ള 100 മീറ്റർ ചുറ്റളവിൽ സി.പി.എമ്മിെൻറയും യുവമോർച്ചയുടെയും രണ്ടു ഡസനിലേറെ ബോർഡുകളാണ് വൈദ്യുതിത്തൂണുകളിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമാകുന്നതരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. സംഗമം കവലയിലെ ബോർഡുകൾ വാഹനമോടിക്കുന്നവർക്ക് തടസ്സമുണ്ടാക്കുന്നനിലയിലാണ്. നഗരത്തിലെ മറ്റുഭാഗങ്ങളിലും പൊതുമുതലുകൾ കൈയേറി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കെട്ടിയിട്ടുണ്ട്. സാധാരണയായി സമ്മേളനപ്രചാരണത്തിന് ചെറിയ പ്ലാസ്റ്റിക് ബോർഡുകളാണ് രാഷ്ട്രീയപാർട്ടിക്കാർ തൂണുകളിൽ സ്ഥാപിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.