ഉന്നത വിദ്യാഭ്യാസ സെമിനാർ

പയ്യന്നൂർ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ പഠനവിധേയമാക്കി മുന്നേറണമെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്. വിറാസ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ ഹോട്ടൽ ഗ്രീൻ പാർക്കിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസ സ്ഥാപന മേധാവികളും പങ്കെടുത്തു. വിദ്യ കൗൺസിൽ ഡയറക്ടർ ഡോ.കെ.കെ. മുഹമ്മദ്, മലേഷ്യൻ ഇസ്ലാമിക് ഇൻറർനാഷനൽ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ.ആർ. യൂസുഫ്, സിജി ജനറൽ സെക്രട്ടറി സെഡ്.എ. അശ്റഫ്, അൻസാർ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. മഹമൂദ് ഷിഹാബ്, എം.ഇ.എസ് എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബദീഉസ്സമാൻ, കണ്ണൂർ സിവിൽ സർവിസ് അക്കാദമി ഡയറക്ടർ കെ.പി. ആഷിഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വാദിഹുദ ഗ്രൂപ് മാനേജിങ് ഡയറക്ടർ എസ്.എ.പി. അബ്ദുസലാം സ്വാഗതവും കെ.കെ. സുഹൈൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.