കന്നടവിദ്യാർഥികളുടെ കരിദിനാചരണം: കാസർകോട്​ ഗവ. കോളജിൽ സംഘർഷാവസ്ഥ

കാസർകോട്: കേരളപ്പിറവിദിനത്തിൽ കന്നടവിദ്യാർഥികൾ കരിദിനാചരണം നടത്തുകയും പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തതിനെ തുടർന്ന് കാസർകോട് ഗവ. കോളജിലുണ്ടായ സംഘർഷാവസ്ഥ പൊലീസ് ഇടപെട്ട് ഒഴിവാക്കി. കന്നട വിദ്യാർഥികളിൽ സർക്കാർ മലയാളഭാഷ അടിച്ചേൽപിക്കുന്നുവെന്ന് ആരോപിച്ചാണ് കരിദിനാചരണവും ഉപരോധവും നടത്തിയത്. ഇതിനെതിരെ മലയാളം മീഡിയം വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. വാക്കേറ്റവും ബഹളവും മൂർച്ഛിച്ചതോടെ പൊലീസെത്തി ഇരുവിഭാഗത്തെയും നീക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.