തളങ്കര മാലിക്ദീനാർ മഖാം ഉറൂസിന്​ ഇന്ന്​ തുടക്കം

കാസർകോട്: തളങ്കര മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളിയിൽ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മാലിക് ദീനാർ മഖാം സിയാറത്തോടെയാണ് പരിപാടി തുടങ്ങുക. രാത്രി ഒമ്പതിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തിൽ പ്രവാസിസംഗമം ജില്ലപഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10.30ന് മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പാരൻറ്സ് മീറ്റ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകീട്ട് നാലിന് സനദ്ദാന സമ്മേളനം സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. പി.എ. ഇബ്രാഹീം ഹാജി സുവനീർ പ്രകാശനം ചെയ്യും. ഏഴിന് ഉച്ച 2.30ന് ഉലമ ഉമറാ സമ്മേളനം കാസർകോട് സംയുക്ത ജമാഅത്ത് ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകീട്ട് മൂന്നിന് ചരിത്ര സെമിനാർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ യഹ്യ തളങ്കര, എ. അബ്ദുറഹ്മാൻ, ടി.ഇ. അബ്്ദുല്ല, ബഷീർ, കെ.എം. അബ്്ദുറഹ്മാൻ, ടി.എ. ഷാഫി, എൻ.കെ. അമാനുല്ല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.