പയ്യന്നൂർ: പിലാത്തറ ടൗണിനടുത്തുള്ള താളിക്കുളം നികത്തി വ്യവസായശാല നിർമിക്കാൻ നീക്കം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കുളമാണ് നികത്താൻ നീക്കം നടക്കുന്നത്. കുളം നിൽക്കുന്ന പറമ്പിെൻറ ബാക്കിഭാഗങ്ങൾ യന്ത്രമുപയോഗിച്ച് സമതലമാക്കി. നാട്ടുകാർ അറിയുന്നതിനു മുമ്പ് കുളത്തിൽ മണ്ണിടാൻ നീക്കം നടക്കുന്നതായി സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു. താളിക്കുളം എന്ന ഈ പ്രദേശത്തിെൻറ വിളിപ്പേര് തന്നെ കുളവുമായി ബന്ധപ്പെട്ടാണുണ്ടായത്. ദേശീയപാതയോരത്ത് പിരക്കാംതടത്തിെൻറയും പിലാത്തറയുടെയും മധ്യഭാഗത്തായാണ് പാറ കൊത്തിയുണ്ടാക്കിയ ഈ വലിയകുളം സ്ഥിതിചെയ്യുന്നത്. പീരക്കാംതടം എന്ന നാമവും കുളവുമായി ബന്ധപ്പെട്ടാണത്രെ അറിയപ്പെടുന്നത്. ഇതിനുപുറമെ നരിക്കാംവള്ളി വയലിലേക്കുള്ള തോടിെൻറ ഉദ്ഭവവും ഈ കുളത്തിൽനിന്നാണ്. മഴക്കാലത്ത് കരകവിഞ്ഞ് വെള്ളം തോട്ടിലേക്കൊഴുകുന്നു. പഴയ ജൂതക്കുളത്തിെൻറ മാതൃകയിലാണ് കുളമെന്നത് ചരിത്രഗവേഷണവും സാക്ഷ്യപ്പെടുത്തുന്നു. സമീപപ്രദേശങ്ങളിലൊന്നും മറ്റു കുളങ്ങളില്ലാത്തതിനാൽ പിലാത്തറയിലും പരിസരത്തുമുള്ളവർ നീന്തൽ പഠിച്ചത് ഈ ജലസംഭരണിയിൽനിന്നാണ്. നാട്ടുകാർ എല്ലാ വർഷവും കുളം ശ്രമദാനത്തിലൂടെ ശുചീകരിക്കാറുണ്ട്. ഇപ്പോൾ സ്ഥലം വിൽപന നടത്തിയതോടെയാണ് മണ്ണിട്ട് മൂടാൻ ശ്രമങ്ങൾ നടക്കുന്നതത്രെ. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. പഞ്ചായത്തീരാജ് നിയമപ്രകാരം ജലാശയങ്ങൾ പൊതുസ്വത്താണ്. അതുകൊണ്ട് കുളം നിലനിർത്താൻ ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.