കേളകം: കേളകം രാമച്ചിയിൽ തിങ്കളാഴ്ച അർധരാത്രിമുതൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത കൃഷിനാശം. രണ്ടായിരത്തോളം നേന്ത്രവാഴകൾ, റബർ തുടങ്ങി നിരവധി കാർഷികവിളകൾ നശിച്ചു. വെട്ടിക്കൽ സന്തോഷ്്, ജോസ് എളബ്ലാശ്ശേരി എന്നിവരുടെ വാഴത്തോട്ടത്തിലാണ് വ്യാപക നാശമുണ്ടായത്. സജീവൻ പാലുമ്മി, അശ്റഫ്, വിനോജ് പയ്യമ്പള്ളി, ജോസ് കുളങ്ങര, പയ്യമ്പള്ളി മാത്യു തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ റബർ, തേക്ക്, കുരുമുളക്, മരച്ചീനി, കമുക് തുടങ്ങിയ കാർഷികവിളകൾ നശിച്ചു. രണ്ടുവർഷം മുമ്പും മേഖലയിൽ ചുഴലിക്കാറ്റിൽ വൻ കൃഷിനാശമുണ്ടായിരുന്നു. അന്നത്തെ കൃഷിനാശത്തിന് ഇനിയും സർക്കാറിെൻറ ധനസഹായം ലഭിച്ചില്ലന്ന് പരാതിയുണ്ട്. കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ച് കർഷകർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. വിവിധയിടങ്ങളിൽനിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.