കേളകം: ആറളം ഫാമിൽ ആദിവാസികൾക്കുള്ള നബാർഡിെൻറ 2.60 കോടിയുടെ പദ്ധതികളിലെ മഞ്ഞൾ ഗ്രാമം പദ്ധതി പ്രവൃത്തികൾ തുടങ്ങി. ഫാം പുനരധിവാസ മേഖലയിലെ 11,12,13 േബാക്കുകളിൽ 27 സ്വാശ്രയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസികൾ ഉൽപാദിപ്പിച്ച മഞ്ഞൾ വിലനൽകി വാങ്ങുന്നതിന് ഫാമിൽതന്നെ വിപണന കേന്ദ്രം തുറക്കും. വിപണ കേന്ദ്രം ആരംഭിക്കുന്നതിന് 11-ാം ബ്ലോക്കിൽ 15 സെൻറ് സ്ഥലം ആദിവാസി പുനരധിവാസ മിഷനിൽനിന്നും അനുവദിക്കാൻ ജില്ല കലക്ടർ അനുമതി നൽകി. ആദിവാസികളുടെ ആവശ്യം കഴിച്ച് അവരിൽനിന്നും വാങ്ങുന്ന മഞ്ഞൾ പിന്നീട് വിത്തായി അവർക്കുതന്നെ സൗജന്യമായി വിതരണം ചെയ്യും. ഇതുപ്രകാരം മേഖലയിൽ 17ഏക്കറോളം സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ കൃഷി ചെയ്തിട്ടുണ്ട്. ജീവനോപാധി പദ്ധതി പ്രകാരം മേഖലയിൽ നടീൽ വസ്തുക്കളുടെ നഴ്സറിയും ആടുഗ്രാമം പദ്ധതിയും നടപ്പിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.