വെൽഫെയർ പാർട്ടി പൊതുയോഗം പൊലീസ്​ തടഞ്ഞു

ചക്കരക്കല്ല്: ഗെയിൽവിരുദ്ധ പ്രക്ഷോഭത്തി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി കുടുക്കിമൊട്ടയിൽ നടത്താനിരുന്ന പൊതുയോഗം പൊലീസ് തടഞ്ഞു. പ്രക്ഷോഭത്തി​െൻറ ഭാഗമായി കുടുക്കിമൊട്ടയിൽ നടക്കാനിരുന്ന സമരപ്രഖ്യാപന സുരക്ഷായാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പൊതുയോഗം സംഘടിപ്പിച്ചത്. നേരത്തേ പൊലീസ് അനുമതി വാങ്ങുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നെങ്കിലും ഗെയിലിനെ കുറിച്ച് സംസാരിക്കുന്നത് പാടില്ലെന്നറിയിച്ചാണ് നടപടിയെടുത്തത്. പൊതുയോഗത്തിനുവേണ്ടി സ്ഥാപിച്ച ഉച്ചഭാഷിണി, സ്റ്റേജ് എന്നിവ അഴിച്ചുമാറ്റാൻ നിർദേശിക്കുകയും ഇല്ലെങ്കിൽ, അറസ്റ്റ് ചെയ്ത് നീക്കുമെന്നും പൊലീസ് പറഞ്ഞതായി പ്രവർത്തകർ പറഞ്ഞു. ഇതിനായി സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ എന്നിവ െപാലീസ് എടുത്തുമാറ്റുകയായിരുന്നു. അതേസമയം, പൊലീസ് സ്റ്റേജും ഉച്ചഭാഷിണിയും നിരോധിച്ചെങ്കിലും അനുമതി ആവശ്യമില്ലാത്ത ഉച്ചഭാഷിണി ഉപയോഗിച്ച് പിന്നീട് പൊതുയോഗം നടത്തി. ഗെയിൽ വികസനമല്ല, വിനാശമാണ് എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി നടത്തുന്ന ജനസുരക്ഷായാത്രയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എം.െഎ. റഷീദ് മാസ്റ്റർ നിർവഹിച്ചു. ജനകീയസമരങ്ങളെ സർക്കാർ പൊലീസി​െൻറ മൂന്നാംമുറ ഉപയോഗിച്ച് നേരിടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷായാത്ര നയിക്കുന്ന ജില്ല പ്രസിഡൻറ് ജബീന ഇർഷാദിന് പതാക കൈമാറി. ജില്ല ജന. സെക്രട്ടറി പള്ളിപ്രം പ്രസന്നൻ അധ്യക്ഷത വഹിച്ചു. സി.പി. രഹ്ന ടീച്ചർ, എ. ഗോപാലൻ, അഹ്മദ് പാറക്കൽ, അശ്റഫ് പുറവൂർ, എം.പി. മുഹമ്മദലി, പി.സി. ശഫീഖ്, ദേവദാസ് തളാപ്പ്, യു.കെ. സെയ്ദ്, സി.കെ. മുനവ്വിർ, പി.സി. റസാഖ്, എം. ഖദീജ, ൈസനുദ്ദീൻ കരിവെള്ളൂർ, ബെന്നി െഫർണാണ്ടസ്, മാളിയേക്കൽ ത്രേസ്യാമ്മ, ശുെഎബ് മുഹമ്മദ്, എ. അഹ്മദ്കുഞ്ഞി, വി.കെ. റസാഖ്, എൻ.എം. ശഫീഖ് എന്നിവർ സംസാരിച്ചു. കാപ്ഷൻ വെൽഫെയർ പാർട്ടി കുടുക്കിമൊട്ടയിൽ നടത്തിയ പൊതുയോഗം എം.െഎ. റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.