കാസർകോട്: സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും േദശീയ മഹിള ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ആനിരാജയെ പൊലീസും ഗുണ്ടാസംഘങ്ങളും ആക്രമിച്ചതിനെതിരെ ജില്ലയിലും വ്യാപക പ്രതിഷേധം. ഡെൽഹി കത്പുട്ലി ഗ്രാമത്തിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. സി.പി.ഐ കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. രാധാകൃഷ്ണൻ പെരുമ്പള അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവംഗം വി.രാജൻ, മണ്ഡലം സെക്രട്ടറി അഡ്വ. വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.കൃഷ്ണൻ, ബിജു ഉണ്ണിത്താൻ, ബി.പി. അഗ്ഗിത്തായ, കുഞ്ഞിരാമൻ പനക്കുളം, കെ.നാരായണൻ, തുളസീധരൻ ബളാനം, രാജേഷ് ബേനൂർ എന്നിവർ നേതൃത്വം നൽകി. കേരള മഹിളാസംഘം കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ല പ്രസിഡൻറ് ഇ. മാലതി, രേണുക ഭാസ്കരൻ, നിർമല, ലത സുകുമാരൻ, ബേബി, സുമിത്ര രാജൻ, മായ കരുണാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.െഎ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും മഹിള സംഘത്തിെൻറയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ജില്ല എക്സിക്യൂട്ടിവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി പി. മിനി അധ്യക്ഷത വഹിച്ചു. ലിജു അബൂബക്കർ, മുൻ എം.എൽ.എ എം. നാരായണൻ, സി.കെ. ബാബുരാജ്, എ. തമ്പാൻ, മണ്ഡലം സെക്രട്ടറി എ.ദാമോദരൻ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ടിൽ മുൻ എം.എൽ.എ എം.കുമാരൻ, കെ.പി. സഹദേവൻ, എൻ. പുഷ്പരാജൻ, എം.ശശിധരൻ, വി.കെ. ചന്ദ്രൻ, അഡ്വ. ബീന രത്നാകരൻ, എ.കെ. രാജപ്പൻ എന്നിവർ നേതൃത്വം നൽകി. ജില്ല എക്സിക്യൂട്ടിവംഗം സി.പി. ബാബു സംസാരിച്ചു. ചെറുവത്തൂരിൽ പ്രതിഷേധ യോഗം ജില്ല കൗൺസിലംഗം എ. അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹൊസങ്കടിയിൽ സുന്ദരി ആർ. ഷെട്ടി, ചിത്രാവതി, നാരായണി രാജൻ, നയന ഷെട്ടി, എസ്. രാമചന്ദ്ര, ഗംഗാധര കൊഡ്ഡെ തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.ഐ ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂരിൽ പ്രകടനത്തിന് മണ്ഡലം സെക്രേട്ടറിയറ്റ് അംഗം പി. കുഞ്ഞമ്പു, കെ. മനോഹരൻ, കെ. മധുസൂദനൻ, എം.വി. വാനി, കെ.വി. അനിത, എം.വി. രാജൻ, കെ.വി. ഗോപാലൻ, എം. വിജയൻ, കെ. അബ്്ദുൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി. പിലിക്കോട് പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി പി. നാരായണൻ, രവീന്ദ്രൻ മാണിയാട്ട്, പി.പി. ശ്രീധരൻ, എം.എം. ലക്ഷ്മി, എ. രോഹിണി, ടി.വി. നളിനി, ഷോമ എന്നിവർ നേതൃത്വം നൽകി. കാടകത്ത് എം. കൃഷ്ണൻ, സനോജ് കാടകം, സി. ജാനു, സി. ചന്ദ്രശേഖരൻ, എം. ആനന്ദകുമാർ, ഷിനു, കെ.എ. വാസന്തി എന്നിവർ നേതൃത്വം നൽകി. നീലേശ്വരത്ത് കെ.കെ. ബാലകൃഷ്ണൻ, സി. രാഘവൻ, കെ.വി. ജനാർദനൻ, കെ.വി. ചന്ദ്രൻ, പി.വി. സുനിത, എ.വി. രമണി, മഞ്ജു രജിത തുടങ്ങിയവർ നേതൃത്വം നൽകി. പടം: protest for Annie raja: സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനിരാജക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം 2.കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.