രാജ്യത്ത്​ അധികാരം കേന്ദ്രീകരിക്കാൻ ശ്രമം –മുഖ്യമന്ത്രി

കാസർകോട്: രാജ്യത്ത് അധികാരം കേന്ദ്രീകരിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശക്തമായകേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാറുകളായി മാറുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളുമാണ് സര്‍ക്കാറി​െൻറ സുഗമമായ ഭാവിക്ക് നല്ലത്. പ്രാദേശിക സര്‍ക്കാറുകളായി തദ്ദേശസ്ഥാപനങ്ങളെ ഉയര്‍ത്തുകയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യഥാര്‍ഥ ജനസേവനകേന്ദ്രങ്ങളായി മാറണം. ജനങ്ങളുടെ പ്രാദേശികാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ നന്ദിയും പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെയിംസ് പന്തമ്മാക്കല്‍, ആര്‍ക്കിടെക്ട് ജോസഫ് ഫിലിപ്, കോണ്‍ട്രാക്ടര്‍ അബ്ദുന്നാസര്‍, ആര്‍ട്ടിസ്റ്റ് ജോസഫ് പതിയില്‍ എന്നിവരെ പി. കരുണാകരന്‍ എം.പി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല, ഡി.ഡി.പി കെ. വിനോദ് കുമാര്‍, എല്‍.എസ്.ജി.ഡി എക്‌സി. എൻജിനീയര്‍ കെ.എം. കുഞ്ഞുമോന്‍, എം. വത്സലന്‍, അബ്ദുൽ മജീദ്, കെ.പി. സതീഷ്ചന്ദ്രന്‍, വിനോദ് കുമാര്‍ പള്ളയിൽവീട്, സാബു എബ്രഹാം തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.