കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള രജിസ്േട്രഷനായി ഫിഷറീസ് വകുപ്പ് സൗകര്യമൊരുക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസിന് കീഴിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, പെൻഷൻകാർ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് നവംബർ ഒന്നുമുതൽ 10വരെ കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലോ അടുത്തുള്ള അക്ഷയകേന്ദ്രത്തിലോ രജിസ്റ്റർ ചെയ്യാം. നവംബർ ഒന്ന്--കണ്ണൂർ സിറ്റി മത്സ്യഗ്രാമം, രണ്ട്--എടക്കാട് മത്സ്യഗ്രാമം, മൂന്ന്--തയ്യിൽ മത്സ്യഗ്രാമം, നാല്--ധർമടം- പാലിശ്ശേരി, കവ്വായി, ആറ്--കണ്ണൂർ ഉൾനാടൻ മത്സ്യഗ്രാമം, ഏഴ്-പുതിയങ്ങാടി, മാട്ടൂൽ മത്സ്യഗ്രാമം, എട്ട്--കുറിച്ചിയിൽ മത്സ്യഗ്രാമം, ഒമ്പത്--ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം, പത്ത്-അഴീക്കോട് മത്സ്യഗ്രാമം എന്നിവർക്കാണ് രജിസ്ട്രേഷൻ. പുതിയ റേഷൻ കാർഡ് (അസ്സൽ), കുടുംബനാഥെൻറ/നാഥയുടെ ആധാർ കാർഡ് (അസ്സൽ), മത്സ്യത്തൊഴിലാളികൾ, അനുബന്ധ മത്സ്യത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളി പെൻഷൻകാർ എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ്ബുക്ക് (അസ്സലും ഫോട്ടോ കോപ്പിയും) ഫോൺ നമ്പർ എന്നിവ സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.