ശരീരം 'വെളുപ്പിക്കുന്ന' വ്യാജ സൗന്ദര്യവർധക വസ്​തുക്കൾ പിടിച്ചെടുത്തു

കാസർകോട്: നഗരത്തിലെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. ഒരാൾക്കെതിരെ കേസെടുത്തു.ശരീരം വെളുപ്പിക്കാൻ ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിൽപന നടത്തുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ആയിരത്തോളം പാക്കറ്റുകളാണ് തായലങ്ങാടിയിലെ ഇടുങ്ങിയ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. ക്രീമുകൾ, സോപ്പുകൾ, ബേബിസോപ്പുകൾ, ലോഷൻ എന്നിങ്ങെന 16 ഇനങ്ങളിൽപ്പെട്ട ഉൽപന്നങ്ങൾ പിടിച്ചെടുത്തതിലുണ്ട്. വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിച്ചതിനെ തുടർന്ന് തൊലി പൊള്ളിയടർന്നുപോവുകയും ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും ചെയ്തതായി പരാതികളുയർന്ന സാഹചര്യത്തിൽ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഡ്രഗ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പാക്കറ്റുകളിൽ നിർമാതാക്കളുടെ പേരോ ലൈസൻസ്, ഇറക്കുമതി എന്നിവ സംബന്ധിച്ച വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കെട്ടിട ഉടമ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ മുറി വാടകക്കെടുത്ത വിദ്യാനഗർ സ്വദേശി ഇബ്രാഹീം ഖലീൽ എന്നയാൾക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ഇന്ന് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.