മേയർ മർദിച്ചെന്ന ആരോപണം; മംഗളൂരു കോർപറേഷൻ യോഗത്തിൽ കൈയാങ്കളി യോഗത്തിനിടെ മേയർ പൊട്ടിക്കരഞ്ഞു

മംഗളൂരു: താമസിക്കുന്ന അപ്പാർട്മ​െൻറ് കാവൽക്കാര​െൻറ ഭാര്യയെ മേയർ കവിത സനിൽ മർദിച്ചുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ ഉയർത്തിയ പ്രതിഷേധം ചൊവ്വാഴ്ച മംഗളൂരു കോർപറേഷൻ യോഗത്തിൽ ഭരണ, പ്രതിപക്ഷ കൈയാങ്കളിയോളമെത്തി. ബഹളം കാരണം നടപടികൾ പൂർത്തിയാക്കാതെ യോഗം പിരിഞ്ഞു. കരാേട്ട ഇരട്ട ക്രോസ്ബെൽറ്റുകാരിയായ മേയർ പൊതുസ്ഥലത്തിന് പകരം പാർപ്പിട പരിസരമാണ് അഭ്യാസപ്രകടനത്തിന് തെരഞ്ഞെടുത്തതെന്ന പരിഹാസവുമായി പ്രതിപക്ഷത്തുനിന്ന് മുൻ മേയർ ഗണേഷ് ഹൊസബെട്ടുവാണ് പ്രശ്നം ഉന്നയിച്ചത്. സെക്യൂരിറ്റി ജീവനക്കാര​െൻറ ഭാര്യ കമലയെ മേയർ മർദിച്ചതായി അദ്ദേഹം ആരോപിച്ചു. ഏറ്റുപിടിച്ച മറ്റൊരു ബി.ജെ.പി അംഗം രൂപ ഡി.ബങ്കര കവിത രാജിവെക്കണമെന്നാവശ്യപ്പെട്ട് വെല്ലിലിറങ്ങി. ബി.ജെ.പി വനിത അംഗങ്ങളെല്ലാം രൂപക്കൊപ്പം ചേർന്ന് മേയറുടെ ഡയസിന് താഴെയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഇരിപ്പിടം വിട്ട ഭരണപക്ഷത്തെ കോൺഗ്രസ്, പ്രതിപക്ഷത്തെ ബി.ജെ.പി പുരുഷ അംഗങ്ങൾ വാഗ്വാദത്തിലേർപ്പെട്ടു. ബഹളം കൈയാങ്കളിയോളമെത്തി. മേയർ വിശദീകരണം നൽകാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒരു അമ്മയുടെ സങ്കടമായെങ്കിലും തന്നെ കേൾക്കാൻ സന്നദ്ധമാവണമെന്നുപറഞ്ഞ് മേയർ പൊട്ടിക്കരഞ്ഞു. മകളെ പരിചരിക്കാത്തതിനാണ് കമലയെ മർദിച്ചതെന്നാണ് പരാതി. കോൺഗ്രസ് വനിത അംഗങ്ങൾ ഡയസിൽ കയറി മേയറെ സാന്ത്വനിപ്പിച്ചു. കട്ടീൽ ദുർഗ പരമേശ്വരി ക്ഷേത്രത്തിൽ താൻ സത്യം ചെയ്യാം. ബി.ജെ.പി അംഗങ്ങൾ സന്നദ്ധമാണോ എന്നൊക്കെ കവിത ആരാഞ്ഞെങ്കിലും പ്രതിപക്ഷം ഗൗനിച്ചില്ല. യോഗം പിരിയുന്നതായി അറിയിച്ച് മേയർ ചേംബറിലേക്ക് പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.