മത്സ്യക്കയറ്റുമതി നിരോധിക്കാൻ നിർദേശം

മംഗളൂരു: കർണാടകയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മത്സ്യം കയറ്റിയയക്കുന്നത് താൽക്കാലികമായെങ്കിലും നിരോധിക്കണമെന്ന് കർണാടക ഫിഷറിസ് െഡവലപ്മ​െൻറ് കോർപറേഷൻ. ഇതുസംബന്ധിച്ച നിർദേശം കോർപറേഷൻ ചെയർമാൻ രാജേന്ദ്ര നായിക് സർക്കാറിന് സമർപ്പിച്ചു. കൃത്രിമക്ഷാമം സൃഷ്ടിച്ച് പ്രാദേശികമായി വിലവർധിപ്പിക്കുകയും ഇടത്തട്ട് ചൂഷണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ലഭ്യമാകാതിരിക്കുകയും ചെയ്യുകയാണ്. മത്സ്യം പിടിക്കുന്ന തീരദേശ മേഖലകളിലുള്ളവർക്ക് നല്ല മീൻ കിട്ടാത്തതോ വലിയ വിലകൊടുത്ത് വാങ്ങാൻ കഴിയാത്തതോ ആയ സാഹചര്യമാണുള്ളത്. തൊഴിലാളികളിൽനിന്ന് കുറഞ്ഞ വിലക്കെടുക്കുന്ന മീൻ ഏജൻറുമാർ വലിയ വിലയ്ക്കാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത്. തങ്ങൾ വിറ്റ മീൻ 400 ശതമാനംവരെ അധികവില നൽകി കഴിക്കേണ്ടിവരുകയാണ് നാട്ടുകാർക്കൊപ്പം തൊഴിലാളികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.