സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നു -ബി.ജെ.പി കണ്ണൂർ: സി.പി.എം പ്രാദേശികനേതൃത്വം സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നതായി ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബേബി സുനാഗറിെൻറ മയ്യിലിലെ വീട്ടിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകൻ മിഥുൻ അതിക്രമിച്ചുകയറി സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, ഇതിന് മറുപരാതിയെന്നോണം ബേബി സുനാഗറിെൻറ പിതാവ് 85കാരനായ വിമുക്ത ഭടൻ എ.കെ. നാരായണൻ ഒരു സ്ത്രീയെ പീഡിപ്പിച്ചതായി പൊലീസ് സ്റ്റേഷനിൽ പരാതിയെത്തുകയായിരുന്നു. ഇത് വ്യാജ പരാതിയാണെന്നും വിഷയത്തിൽ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.ടി. സോമൻ, എ.കെ. ഗോപാലൻ, ബേബി സുനാഗർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.