പ്രതിഷേധ റാലി

കുശാൽനഗർ: കുശാൽനഗറിനെ പുതിയ താലൂക്കായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കാവേരി താലൂക്ക് സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി കുശാൽനഗർ ടൗണിൽ സംഘടിപ്പിച്ചു. രണ്ടു പതിറ്റാണ്ടായി നിലനിൽക്കുന്ന പുതിയ താലൂക്ക് ആവശ്യം സർക്കാറുകൾ അവഗണിക്കുകയായിരുന്നുവെന്ന് സമരസമിതി കൺവീനർ വി.പി. ശശിധർ പറഞ്ഞു. യിൽ എം.എൽ.എ അപ്പച്ചുരഞ്ജൻ, എം.എൽ.സി വീണ അച്ചയ്യ എന്നിവരെ കൂടാതെ ജില്ല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന നേതാക്കൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പെങ്കടുത്തു. മുള്ള്സോഗെ, ഹെബ്ബാലെ, കൂടിഗെ, സിദ്ദാപുരത്തിനടുത്ത നെല്ലിഹുദിക്കേരി, സുണ്ടികുപ്പ, താഗത്തൂർ, കമ്പിബാണെ, ഹൊസക്കോെട്ട, ഗൂഢെഹൊസൂർ എന്നിവ ചേർത്ത് പുതിയ താലൂക്ക് ഉണ്ടാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കുശാൽനഗറിലെ വ്യാപാരികൾ കടകളടച്ച് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.