കണ്ണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാടെങ്ങും വിവിധ പരിപാടികേളാടെ ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു. സിവിൽ സ്റ്റേഷനിൽ രാവിലെ 10.15 മുതൽ 10.17വരെ മൗനാചരണത്തിനുശേഷം ദേശീയ പുനരർപ്പണ പ്രതിജ്ഞയെടുത്തു. തുടർന്ന് ജീവനക്കാരോടൊപ്പം കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ്ട്രൂപ്പ്, സെൻറ് തെരേസാസിലെയും സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് സ്കൂളിലെയും എൻ.എസ്.എസ് യൂനിറ്റുകൾ എന്നിവ പങ്കെടുത്ത് പുനരർപ്പണ റാലി നടത്തി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടർ കെ.കെ അനിൽകുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ഹുസൂർ ശിരസ്തദാർ കെ.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.സി.സി ഒാഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഇന്ദിരഗാന്ധിയുടെ ഛായാപടത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, വി.വി. പുരുഷോത്തമൻ, റഷീദ് കവ്വായി, മാർട്ടിൻ ജോർജ്, ജോഷി കണ്ടത്തിൽ, മുഹമ്മദ് ൈഫസൽ എന്നിവർ പെങ്കടുത്തു. കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ, ഷമേജ്, പുതുക്കുടി ശ്രീധരൻ, വിജയൻ വാനമ്പേത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.