മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെത്തുന്ന ടൂറിസ്റ്റുകൾക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന് സി.പി.എം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് വാളാങ്കിച്ചാൽ കെ. മോഹനൻ നഗറിൽ ജില്ല കമ്മിറ്റി അംഗം കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ. രത്നബാബു, സി. ശാന്ത, കെ. സുരേശൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. റെഡ് വളൻറിയർ മാർച്ചും ബഹുജന പ്രകടനവും പൊതുസമ്മേളനവും നടന്നു. ലോക്കൽ സെക്രട്ടറി കെ.വി. പത്മനാഭൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.വി. ബാലൻ, ചന്ദ്രൻ കിഴുത്തള്ളി, വി. പ്രഭാകരൻ, സി.കെ. രാജൻ, എം. മുരളി, കെ. ശോഭ, കെ.വി. ബൈജു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം തലശ്ശേരി ഏരിയ സെക്രട്ടറി എ.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ. മുരളി, വി. പ്രഭാകരൻ, പി.വി. ബിനോയ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.വി. പത്മനാഭനെ വീണ്ടും തെരഞ്ഞെടുത്തു. 13 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.