മാഹി: രണ്ടുദിവസത്തെ സന്ദർശനത്തിന് ചൊവ്വാഴ്ച രാവിലെ മാഹിയിലെത്തിയ പുതുച്ചേരി മന്ത്രി എം. കന്തസാമിക്ക് ഊഷ്മളമായ വരവേൽപ്. റെയിൽവേ സ്റ്റേഷനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്തിെൻറ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. മുൻ മന്ത്രി ഇ. വത്സരാജ് മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, മാഹി എസ്.പി സി.എച്ച്. രാധാകൃഷ്ണൻ എന്നിവർ ഇവരെ സ്വീകരിച്ചു. ഗവ. ഹൗസിൽ ഇന്ദിരഗാന്ധി രക്തസാക്ഷി ദിനാചരണത്തിെൻറ ഭാഗമായി നടന്ന സർവമത പ്രാർഥനയിലും പുഷ്പാർച്ചനയിലും മന്ത്രി പങ്കെടുത്തു. വി. രാമചന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി ഇ. വത്സരാജ്, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, എൻ.കെ. സചീന്ദ്രനാഥ്, രമേശ് പറമ്പത്ത്, എൻ.കെ. സജ്ന, സത്യൻ കേളോത്ത്, അൻസിൽ അരവിന്ദ്, കെ.പി. ബഷീർ ഹാജി, ഐ. അരവിന്ദൻ, കെ. മോഹനൻ, വിവിധ വകുപ്പ് തലവന്മാർ എന്നിവർ പങ്കെടുത്തു. സർദാർ വല്ലഭ്ഭായ് പട്ടേൽ അനുസ്മരണത്തിലും മന്ത്രി പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അണിനിരന്ന ദേശീയ ഐക്യദാർഢ്യ റാലി നടന്നു. ബുധനാഴ്ച മാഹി സ്പോർട്സ് മൈതാനത്ത് പുതുച്ചേരി വിമോചന ദിനാഘോഷം രാവിലെ ഒമ്പതിന് മന്ത്രി എം. കന്തസാമി ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. 10.30ന് സി.എച്ച് സെൻററിെൻറ സൗജന്യ ഓക്സിജൻ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്യും. 10.45ന് ഗവ. എൽ.പി സ്കൂളിൽ വിശ്വകർമ സമുദായ അയിന്ത് തൊഴിലാളർ സംഘടിപ്പിക്കുന്ന ദാരുശിൽപ പ്രദർശനം ഉദ്ഘാടനം. 11ന് മാഹി സബർമതി ഇന്നോവിഷൻ സംഘടിപ്പിക്കുന്ന 'ഉടപ്പിറപ്പിനൊരു ഉടയാട' വസ്ത്ര സമാഹരണ പദ്ധതി ലാ കാർട്ട ഹോട്ടലിൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.