ഫ്ലാഷ്മോബും ബോധവത്കരണ റാലിയും

കൂത്തുപറമ്പ്: സ്തനാർബുദ ബോധവത്കരണ വാരാചരണത്തി​െൻറ ഭാഗമായി കൂത്തുപറമ്പിൽ നടത്തി. കൂത്തുപറമ്പ് ലയൺസ് ക്ലബി​െൻറയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നിർമലഗിരി റാണിജെയ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. കൂത്തുപറമ്പ് ടാക്സി സ്റ്റാൻഡ് പരിസരത്ത് ലയൺസ് സോൺ ചെയർമാൻ എം. അജയകുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രെയ്സ് എ. ജോസഫ്, ഒ. പ്രദീപൻ, എം. ധനഞ്ജയൻ, ഫൽഗുനൻ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് നഗരസഭയിലെ 28 വാർഡുകളിലും മാങ്ങാട്ടിടം പഞ്ചായത്തിലെ ഒന്നുമുതൽ നാലുവരെ വാർഡുകളിലും- പരിശീലനം ലഭിച്ച എൻ.എസ്.എസ് വളൻറിയർമാർ വീടുകളിലെത്തി സ്തനാർബുദ പരിശോധനയും ബോധവത്കരണവും നടത്തും. ------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.