തെരുവിൽനിന്നും റഹൂഫിന് മോചനം

തലശ്ശേരി: തെരുവിൽ കഴിഞ്ഞ രോഗിയായ മധ്യവയസ്കന് സാന്ത്വനമായി യുവാക്കളെത്തി. തലശ്ശേരി ബീച്ച് ലോഡ്ജ് പരിസരത്ത് അന്തിയുറങ്ങുന്ന എസ്.വി. മുഹമ്മദ് റഹൂഫിനെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഭക്ഷണവും പരിചരണവും നൽകിയ ശേഷം ഇയാളെ വയനാട് പിണങ്ങോട് പീസ് വില്ലേജ് അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. പത്ത് വർഷത്തോളമായി തലശ്ശേരി തെരുവിൽ അലഞ്ഞുജീവിച്ച റഹൂഫ് രോഗിയായതിനെ തുടർന്ന് ഏതാനും ദിവസമായി അവശനിലയിലായിരുന്നു. വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭ കമ്മിറ്റിയംഗം യു.കെ. സെയ്ദും സംഘവുമാണ് ഇദ്ദേഹത്തെ മാറ്റിത്താമസിപ്പിക്കാൻ രംഗത്തെത്തിയത്. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോ-ഓഡിനേറ്റർ എൻ.കെ. അർഷാദി​െൻറ സഹകരണത്തോടെയാണ് ബാലിയിൽ മുഹമ്മദ് ഹാജി ജനറൽ സെക്രട്ടറിയായ പിണങ്ങോട് പീസ് വില്ലേജിൽ റഹൂഫിനെ എത്തിച്ചത്. ജനമൈത്രി പൊലീസ് എസ്.ഐ നജീബും സാമൂഹിക പ്രവർത്തകനായ കെ.എം. അഷ്ഫാഖും സഹായികളായി കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.