കൂത്തുപറമ്പ് മിനി പാർക്കിൽ ചിത്രങ്ങൾ ഒരുങ്ങി

കൂത്തുപറമ്പ്: നഗരസഭയുടെ സഹകരണത്തോടെ ഡി.ടി.പി.സി നിർമിക്കുന്ന മിനി പാർക്കിൽ ചിത്രങ്ങൾ ഒരുങ്ങി. ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളാണ് ഒരുകൂട്ടം ചിത്രകാരന്മാർ വരക്കുന്നത്. പാർക്കിലെ ഇരിപ്പിടത്തിന് പിറകിലത്തെ വലിയ ചുവരുകളിൽ ആണ് ചിത്രങ്ങൾ. മഴയും വെയിലും കൊണ്ട് മാഞ്ഞുപോകാതിരിക്കാൻ അക്രിലിക് പെയിൻറിങ്ങാണ് ഉപയോഗിച്ചത്. കാളവണ്ടിയും വയലേലകളും നെൽകറ്റ തലയിലേറ്റിയ സ്ത്രീയും തെയ്യങ്ങളും പുഴയോരങ്ങളും തുടങ്ങി 12 ചിത്രങ്ങളുണ്ട്. എറണാകുളം സ്വദേശികളായ ബിനു ചാരുത, അജയൻ, ജോമോൻ ജോർജ് പുനലൂർ തുടങ്ങിയവരാണ് ചിത്രങ്ങൾക്ക് പിന്നിൽ. ഡി.ടി.പി.സി 38 ലക്ഷം രൂപ െചലവിലാണ് പാർക്ക് നിർമിച്ചത്. കോഫി ഷോപ്പും ഒരുക്കിയിട്ടുണ്ട്. സോളാർ ലൈറ്റ് കൂടി സ്ഥാപിക്കുന്നതോടെ പണി പൂർത്തിയാകും. നവംബർ മാസം പകുതിയോടെ പാർക്ക് ജനങ്ങൾക്കായി തുറന്ന് കൊടുക്കാനാകുമെന്നാണ് നഗരസഭ അധികൃതർ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.