കതിരൂർ^-നാദാപുരം റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കതിരൂർ-നാദാപുരം റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് കണ്ണൂർ: തലശ്ശേരി നിയോജകമണ്ഡലത്തിലെ കതിരൂർ-നാദാപുരം റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി ബുധനാഴ്ച രാവിലെ 10ന് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊന്ന്യം പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ അധ്യക്ഷത വഹിക്കും. 2.80 കോടിയുടെ ഭരണാനുമതിയും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ സാങ്കേതികാനുമതിയും പ്രവൃത്തിക്ക് ലഭിച്ചിട്ടുണ്ട്. 3.80 കി.മി നീളത്തിൽ 5.50 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് ചെയ്യലും നാലു കലുങ്ക് പാലങ്ങളുടെ പുനർ നിർമാണവും കോൺക്രീറ്റ് ഓവുചാലുകൾ നിർമിക്കലുമാണ് പ്രവൃത്തിയിൽ ഉള്ളത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.