ചെറുപുഴ: ബുധനാഴ്ച വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തുന്ന കടയടപ്പുസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുപുഴ മേഖലാ വെല്‍ഡിങ് ഷോപ് ഓണേഴ്‌സ് അസോസിയേഷനു കീഴിലെ കടകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെല്‍ഡിങ് മേഖലയിലെ തൊഴില്‍സുരക്ഷയും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് ഭാരവാഹികളായ പ്രവീണ്‍ പന്തമ്മാക്കല്‍, ഷാജി കെ. സക്കറിയാസ്, റെജി തോമസ്, പി.സി. തോമസുകുട്ടി, സി. സുനില്‍കുമാര്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.