ഡോ. ജെയിം എബ്രഹാമിന്​ സ്വീകരണം നൽകി

ആലക്കോട്: കാൻസർരോഗ വിദഗ്ധൻ ഡോ. ജെയിം എബ്രഹാമിന് കരുവഞ്ചാൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. മാത്യു പാലമറ്റം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. തോമസ് അധ്യക്ഷത വഹിച്ചു. മലയോരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡോ. ജെയിം എബ്രഹാമിനെ ആദരിച്ചു. കാൻസർരോഗ ബോധവത്കരണ ക്ലാസും നടത്തി. ജെയിസ് പുത്തൻപുര, സാബു ചാണക്കാട്ടിൽ, എൻ.യു. അബ്ദുല്ല, ഷാജി കൊട്ടാരത്തിൽ, ടി. അശോകൻ, സി.ജെ. രാജു, സജി സഖറിയാസ്, ജോസഫ് കണ്ടത്തിൽ, ബിനോയി കുന്നേൽ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു; യാത്രക്കാർ രാത്രി പെരുവഴിയിൽ ആലേക്കാട്: ബംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് കരുവഞ്ചാൽ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ കാറിലിടിച്ചതിനെതുടർന്ന് യാത്രക്കാർ രണ്ടു മണിക്കൂർ പെരുവഴിയിലായി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പയ്യന്നൂർ ഡിപ്പോയിൽനിന്നും ആലക്കോട് വഴി ബംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്. കാറി​െൻറ പിന്നിലിടിച്ച ബസ് നാട്ടുകാർ തടയുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ബസ് ഡ്രൈവർ മദ്യലഹരിയിലാണെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആലക്കോട് പൊലീസ് ഡ്രൈവറെ വൈദ്യപരിശോധനക്കു വിധേയമാക്കി. പരിശോധനയിൽ ഡ്രൈവർ മദ്യം കഴിച്ചിട്ടില്ലെന്നു മനസ്സിലായതിനെതുടർന്ന് ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തി. സ്ത്രീകളും കുട്ടികളുമടക്കം നാൽപതോളം യാത്രക്കാർ പെരുവഴിയിൽ നിൽക്കേണ്ടിവന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ബസ് പുറപ്പെട്ടത്. കരുവഞ്ചാലിൽ തെരുവുനായ് ശല്യം രൂക്ഷം ആലക്കോട്: കാർത്തികപുരത്ത് തെരുവുനായ് ശല്യത്തിനുപുറമെ കരുവഞ്ചാലിലും തെരുവുനായ് ശല്യം രൂക്ഷമായി.ടൗണിലും പരിസര പ്രദേശത്തും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളുടെ ശല്യം സഹിക്കാതെ വിദ്യാർഥികളും നാട്ടുകാരും ഭീതിയിലാണ്. ദിവസേന നിരവധി നായ്ക്കളാണ് അതിരാവിലെ മുതൽ ടൗണി​െൻറ പല ഭാഗങ്ങളിൽകൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. വിദ്യാർഥികൾ പലപ്പോഴും ഭയന്നാണ് സ്കൂളുകളിൽ പോകുന്നതെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.