തളിപ്പറമ്പ്: ബസ് റൂട്ട് മാറ്റിനൽകണമെന്ന ഉടമകളുടെയും തൊഴിലാളികളുടെയും നിവേദനത്തെ മാനിക്കാത്ത തളിപ്പറമ്പ് നഗരസഭാധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ മാർക്കറ്റ് റോഡ് ബഹിഷ്കരിക്കുമെന്ന് തൊഴിലാളി യൂനിയൻ നേതാക്കൾ അറിയിച്ചു. ഗതാഗത തടസ്സം മൂലം മാർക്കറ്റ് റോഡിലൂടെ മലയോരത്തേക്കുള്ള ബസോട്ടം ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ഇവർ പറഞ്ഞു. തടസ്സം നീക്കാനോ റൂട്ട് മാറ്റാനോ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ആലക്കോട്, ശ്രീകണ്ഠപുരം, കുടിയാന്മല, ചപ്പാരപ്പടവ് തുടങ്ങിയ ഭാഗത്തേക്കുള്ള ബസുകൾ മൂത്തേടത്ത് ഹൈസ്കൂളിന് മുന്നിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് ചിറവക്ക് മുതൽ പോകുമെന്നും തിരിച്ചുവരുമ്പോൾ കാക്കാത്തോട് ബസ് സ്റ്റാൻഡ്, പ്ലാസ ജങ്ഷൻ വഴിയും സർവിസ് നടത്തും. ബസുടമസ്ഥ സംഘം നേതാക്കളായ കെ. വിജയൻ, മുഹമ്മദ്, യൂനിയൻ നേതാക്കളായ കെ. ജയരാജൻ, കെ.വി. രാജൻ, കെ. പ്രദീപൻ, പി.വി. പത്മനാഭൻ, സി.പി. വത്സൻ എന്നിവർ ചേർന്ന് ചൊവ്വാഴ്ച ജോ. ആർ.ടി.ഒ, ഡിവൈ.എസ്.പി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവരെ നേരിൽക്കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.