പയ്യന്നൂർ: അമ്മായിയമ്മയെ ഏണിപ്പടിയിൽനിന്ന് തള്ളിയിട്ടശേഷം കഴുത്തുഞെരിച്ചുകൊല്ലാൻ ശ്രമിച്ച മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ ചെറുകിണിയൻ മീനാക്ഷിയെ (63) കൊല്ലാൻ ശ്രമിച്ച കേസിലാണ് മരുമകൾ സുചിത്രയെ (30) പയ്യന്നൂർ സി.ഐ എം.പി. ആസാദ് കസ്റ്റഡിയിലെടുത്തത്. കൊലപാതകശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് സംഭവമെന്നു കരുതുന്നു. മീനാക്ഷിയെ സുചിത്ര വീടിെൻറ ഏണിപ്പടിയിൽനിന്ന് തള്ളിയിട്ടുവെന്നും സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായിൽ തുണിതിരുകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി. മറ്റു മക്കളോടൊപ്പം താമസിക്കാൻ പോകാത്തതാണ് വധശ്രമത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ഇതിനുമുമ്പും സമാനമായ അക്രമമുണ്ടായതായി നാട്ടുകാർ പറയുന്നു. രക്തം വാർന്നനിലയിൽ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മംഗളൂരുവിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.