പെരിങ്ങോം: പൊറക്കുന്ന് നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി സാംസ്കാരിക പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, വൈസ് പ്രസിഡൻറ് പി. പ്രകാശൻ, ടി.പി. ഉഷ, എം. ഷാജർ, പി.വി. തമ്പാൻ, കെ. കമലാക്ഷൻ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി. രാമകൃഷ്ണൻ സ്വാഗതവും പി. സുരേശൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്കാനയിച്ചു. തുടർന്ന് കാവിൻമൂല നന്തുടി കലാസംഘത്തിെൻറ കാവേറ്റം ഫോക് മെഗാഷോ അരങ്ങേറി. രജതജൂബിലിയുടെ ഭാഗമായി കാർഷിക സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, മുൻകാല പ്രവർത്തകരുടെ സംഗമം, വനിത സംഗമം, നാടൻ കലാമേള, ഉത്തരമേഖല വോളിബാൾ ടൂർണമെൻറ്, കലാകായിക മത്സരങ്ങൾ, അറിവുത്സവം എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.