തളിപ്പറമ്പ്: ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കരിമ്പത്തെ വഖഫ് ഭൂമിയിൽ നടക്കുന്ന കെട്ടിടനിർമാണത്തിന് താൽക്കാലിക വിലക്ക്. കരിമ്പത്ത് വഖഫിെൻറ അധീനതയിലുള്ള 80 സെൻറ് സ്ഥലത്താണ് സ്വകാര്യവ്യക്തി ബഹുനിലകെട്ടിടം പണിയുന്നത്. ഡിവിഷനൽ ഓഫിസർ, നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് നരസഭ സെക്രട്ടറി, ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി, വസ്തു കൈവശംെവച്ചിരിക്കുന്ന തലശ്ശേരി ചമ്പാടെ കെ.വി. മഹറൂഫ് എന്നിവർക്ക് നോട്ടീസ് നൽകിയത്. തളിപ്പറമ്പ് വഖഫ് വസ്തു സംരക്ഷണസമിതി ചെയർമാൻ വഖഫ് ബോർഡിന് അയച്ച പരാതിയിലാണ് ബോർഡ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.