പഴയങ്ങാടി: വെങ്ങര ഇന്ദിരാജി ക്ലബ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുധീർ വെങ്ങര ഉദ്ഘാടനം ചെയ്തു. സോനു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനക്ക് മടപ്പള്ളി പ്രമോദ്, എം. കൃഷ്ണൻ, മടപ്പള്ളി പ്രദീപൻ, കൂടച്ചീരെ രാജീവൻ, ഇ. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.