ചെറുപുഴ: മാധ്യമ പ്രവര്‍ത്തകനും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ഓസ്റ്റിന്‍ കുര്യനുനേരെ (45) കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചെറുപുഴ ടൗണില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേലെ ബസാറില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി തിരുമേനി റോഡ് ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധയോഗം മോഹനന്‍ പലേരി ഉദ്ഘാടനം ചെയ്തു. ജിനോ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എ.ജി. ഭാസ്‌കരന്‍, മനോജ് ചെറുപുഴ, ടി.വി. വിജയന്‍, സിജി കട്ടക്കയം എന്നിവർ സംസാരിച്ചു. അതേസമയം, ഒാസ്റ്റിന്‍ കുര്യനെ മർദിച്ച സംഭവത്തില്‍ ചെറുപുഴ സ്വദേശി ഷാഹുലിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കാര്യങ്കോട് പുഴയുടെ ചെറുപുഴ ഭാഗത്ത് തീരത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി സർവിസ് സ്റ്റേഷന്‍ തുടങ്ങുന്നത് പുഴ മലിനീകരണത്തിന് ഇടയാക്കുമെന്നുകാണിച്ച് ചെറുപുഴയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.