പയ്യന്നൂർ: മലയാള ഭാഷ പാഠശാലയുടെ കെ.ടി. മുഹമ്മദ് അവാർഡ് കിളിമാനൂർ രാമവർമക്ക്. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡെന്ന് ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ അറിയിച്ചു. 10001 രൂപയും ശിൽപവും പുരസ്കാര പത്രവുമടങ്ങിയ അവാർഡ് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂളിെൻറ 25ാം വാർഷികത്തിെൻറ ഭാഗമായി നടക്കുന്ന ചടങ്ങിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മാനിക്കും. വാദിഹുദ ചെയർമാൻ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. 2008 മുതൽ കെ.ടി. മുഹമ്മദിെൻറ പേരിൽ സമഗ്ര സംഭാവനക്ക് നൽകുന്ന അവാർഡ് മുൻ വർഷങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, മട്ടന്നൂർ ശങ്കരൻ കുട്ടി, വി.പി. ധനഞ്ജയൻ, പ്രമോദ് പയ്യന്നൂർ എന്നിവർക്കാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.