പയ്യന്നൂർ: യു.ഡി.എഫ് വാഹന പ്രചാരണ ജാഥ പയ്യന്നൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പരിപാടിയുടെ പ്രചാരണാർഥം പയ്യന്നൂർ മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജാഥ. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, എ.പി. നാരായണൻ, കെ.വി. കൃഷ്ണൻ, പി.വി. ദാസൻ, പി. രത്‌നാകരൻ, പ്രശാന്ത് കോറോം, ലത്തീഫ് കോച്ചൻ, ഇ.പി. അർജുൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.