പയ്യന്നൂർ: കെ.എസ്.കെ.ടി.യു പയ്യന്നൂർ നോർത്ത് വില്ലേജ് കമ്മിറ്റി നടത്തുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിെൻറ വിത്തിടൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. പി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു പയ്യന്നൂർ ഏരിയ സെക്രട്ടറി ടി. ഗോപാലൻ, പ്രസിഡൻറ് പി. രമേശൻ, ടി. വിശ്വനാഥൻ, കെ.കെ. കൃഷ്ണൻ, പോത്തേര കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യകാല കർഷകരും കർഷക തൊഴിലാളികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൊക്കാനിശ്ശേരി വയലിൽ ഒരേക്കറോളം സ്ഥലത്താണ് നെൽകൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.