നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

ക​ണ്ണൂ​ര്‍: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. താ​ഴെ ചൊ​വ്വ വൈ​ദ്യു​തി ഓ​ഫി​സി​ന് സ​മീ​പം ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം. ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കാ​റാ​ണ്​ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. ഇ​തേ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​ര്‍ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ൽ​നി​ന്ന്​ തെ​ന്നി​മാ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ്​ കീ​ഴ്​​മേ​ൽ മ​റി​ഞ്ഞ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കാ​റി​ന്​ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.