കണ്ണൂർ: കോർപറേഷൻ മേയർ ഇ.പി. ലതയെ ഉപരോധിച്ച സംഭവത്തിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. 41ഒാളം പേർക്കെതിരെ കേസെടുത്തു. കണ്ണൂർ മേഖല പ്രസിഡൻറ് കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ സിയാദ് തങ്ങളെയാണ് (30) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. സിയാദ് തങ്ങളടക്കം കണ്ടാലറിയാവുന്ന 41 പേർക്കെതിരെ കേസുണ്ട്. പൊതുമുതൽ നശിപ്പിക്കുകയും ഒാഫിസിൽ അതിക്രമിച്ചുകടന്ന് ബഹളംവെക്കുകയും മേയറെ അസഭ്യം പറയുകയും പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റം. നേതാജി റോഡിലെയും കുഴിക്കുന്നിലേയും ബിവറേജസ് കോർപറേഷൻ മദ്യക്കടകൾ അടച്ചുപൂട്ടുക, താണ മുഴത്തടത്തെ അനധികൃത നായ് വളർത്തുകേന്ദ്രം അടച്ചുപൂട്ടുക, തായത്തെരു-സിറ്റി റോഡിൽ ഒാവുചാലും നടപ്പാതയും പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് െചാവ്വാഴ്ച രാവിലെയാണ് ഒരുസംഘം യൂത്ത് ലീഗ് പ്രവർത്തകർ മേയറെ ചേംബറിൽ ഉപരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.