കണ്ണൂർ: അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കോടതികളുടെ ഭാഗത്തുനിന്ന് വൻ വീഴ്ചകൾ സംഭവിക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. കാരായി രാജനും ചന്ദ്രശേഖരനും നീതിതേടി ഡി.വൈ.എഫ്.െഎ ഇന്ന് ആരംഭിക്കുന്ന നീതിയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങളെല്ലാം കോടതി സംരക്ഷിക്കുമെന്നാണ് നമ്മുടെ വിശ്വാസവും പ്രതീക്ഷയും. എന്നാൽ, ഇക്കാര്യത്തിൽ കോടതികൾക്ക് ഗുരുതര വീഴ്ച സംഭവിക്കുകയാണ്. നമ്മൾ ചെല്ലുന്നതുപോലും കോടതിക്ക് ഇഷ്ടമല്ല. സുപ്രീംകോടതിയിൽപോയ കേരള സർക്കാറിനോട് 25000 രൂപ പിഴയായി ലീഗൽ സർവിസസ് ഫണ്ടിലേക്ക് കെട്ടിവെക്കാൻ പറഞ്ഞു. കോടതിയുടെ സമയം അനാവശ്യമായി ചെലവാക്കിയെന്നാണ് പറയുന്നത്. സംസ്ഥാന സർക്കാർ ഒരു കാര്യത്തിന് വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നി സുപ്രീം കോടതിയെ സമീപിച്ചാൽ സമയം മെനക്കെടുത്താൻ വന്നിരിക്കുന്നു എന്ന് എങ്ങനെയാണ് പറയുക. സുപ്രീം കോടതി ആയാലും അതിനപ്പുറത്തെ കോടതി ആയാലും അതിന് അധികാരമില്ല. നിങ്ങളുടെ ഹരജി അടിസ്ഥാനരഹിതമാണെന്നും അതുകൊണ്ട് തള്ളിക്കളയുന്നുവെന്നും പറയാൻ അധികാരമുണ്ട്. കേസ് കേൾക്കുക, തീർപ്പ് കൽപ്പിക്കുക, ശരിയും തെറ്റും നിർണയിക്കുക എന്നിവ മാത്രമാണ് കോടതികളുടെ കടമ. കാരായി രാജെൻറയും ചന്ദ്രശേഖരെൻറയും കാര്യത്തിൽ ഹൈകോടതി ശക്തമായ തെറ്റാണ് ചെയ്തിരിക്കുന്നത്. അഞ്ച് വർഷമായി അവർക്ക് ജന്മനാട്ടിൽ കഴിയാൻ സാധിക്കുന്നില്ല. അവരിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം കൊലപാതകമാണ്. അതിൽ അവർ ഇല്ല എന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ടവർ തന്നെ വെളിപ്പെടുത്തി. എന്നിട്ടും ഇവർക്ക് നേരെയുള്ള നിലപാടിൽ മാറ്റമില്ല. ജഡ്ജിമാർക്കും ഭരണഘടന അനുവദിച്ചുനൽകുന്ന അധികാരം മാത്രേമയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിതിൻ കണിച്ചേരി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി ബിജു കണ്ടക്കൈ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എസ്.കെ. സജീഷ് എന്നിവർ സംസാരിച്ചു. വി.കെ. സനോജ് സ്വാഗതവും എം. ഷാജർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.